കൊമേഡിയന്‍ രാജു ശ്രീവാസ്തവയ്ക്ക് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; ആശുപത്രിയില്‍

നെഞ്ചുവേദന അനുഭവപ്പെട്ട രാജുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Update: 2022-08-10 08:40 GMT

മുംബൈ: പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രാജുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജിമ്മിലെ ട്രയിനറാണ് ആശുപത്രിയിലെത്തിച്ചത്.

ട്രഡ് മില്ലില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഡോ. നിതീഷ് ന്യായിന്‍റെ നേതൃത്വത്തിലുള്ള എയിംസിലെ കാർഡിയോളജി ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്‍റിന്‍റെ സംഘമാണ് അദ്ദേഹത്തെ ഇപ്പോൾ ചികിത്സിക്കുന്നത്. 

'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ടാലന്‍റ് ഷോയിലൂടെ സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് ചുവടുവെച്ച രാജു, രണ്ടാം റണ്ണറപ്പായി ഫിനിഷ് ചെയ്തു. തുടർന്ന് 'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് - ചാമ്പ്യൻസ്' എന്ന സ്പിൻ-ഓഫിൽ പങ്കെടുത്ത് 'കോമഡി കിംഗ്' എന്ന പട്ടവും ലഭിച്ചു. ബിഗ് ബോസ് 3യില്‍ മത്സരാര്‍ഥിയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News