കര്‍ണാടക മുഖ്യമന്ത്രി നാളെ കണ്ടക്ടറാകും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി

Update: 2023-06-10 02:36 GMT

സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'ശക്തി' പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് പദ്ധതി. തലസ്ഥാനത്ത് പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മുഖ്യമന്ത്രി ബിഎംടിസി ബസിൽ യാത്ര ചെയ്യുകയും സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്യുമെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സർവീസുകൾ ഒരേസമയം ഫ്ലാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.ജാതിക്കും മതത്തിനും വർഗത്തിനും അതീതമായി ശക്തി പദ്ധതി എല്ലാ അർഹരായ ഗുണഭോക്താക്കളിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഭാംഗങ്ങൾക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിർദ്ദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ബസ് യാത്രക്കിടെ കര്‍ണാടക മുഖ്യമന്ത്രി യാത്രക്കാരുമായി സംവദിക്കും. തുടര്‍ന്ന് സൗധയില്‍ നടക്കുന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യും.

Advertising
Advertising

പദ്ധതിയുടെ ലോഞ്ച് അർത്ഥപൂർണമാക്കാൻ എല്ലാ ജില്ലയിലെ മന്ത്രിമാരും നടപടിയെടുക്കണമെന്നും സിദ്ധരാമയ്യ പ്രസ്താവനയിൽ പറഞ്ഞു.വിലക്കയറ്റം മൂലം ദുരിതത്തിലായ കര്‍ണാടകയിലെ സ്ത്രീകൾക്ക് ശക്തി പദ്ധതി ആശ്വാസം പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ ഫണ്ട് സമാഹരണം ആവശ്യമാണെങ്കിലും അധികാരത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ സർക്കാർ എല്ലാ ഗ്യാരണ്ടി സ്കീമുകളും നടപ്പിലാക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി വിതരണം ചെയ്യുന്ന പദ്ധതി ജൂലൈ ഒന്നിന് മൈസൂരുവിൽ ആരംഭിക്കും. വനിതാ മേധാവികൾക്ക് പ്രതിമാസം 2,000 രൂപ അലവൻസ് ലഭിക്കുന്ന ഗൃഹ ലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം ആഗസ്ത് 15 ന് നടക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News