ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ആരുടെയും പിന്തുണ സ്വീകരിക്കും- പി.ചിദംബരം

'ഏതെങ്കിലും പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തിന് വേണ്ടെന്ന് പറയണം'

Update: 2022-01-08 10:36 GMT
Editor : Lissy P | By : Web Desk

വരാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനാഗ്രഹിക്കുന്ന ഏത് പാർട്ടിയുടെയും പിന്തുണ സ്വീകരിക്കാൻ കോൺഗ്രസ് തയാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. മമത ബാനർജിയുടെ  തൃണമൂൽ കോൺഗ്രസ് പാർട്ടി ഗോവ ഫോർവേഡ് പാർട്ടിയുമായും കോൺഗ്രസുമായും സംഖ്യത്തിന് തയ്യാറെടുത്തിട്ടുണ്ടെന്ന തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഗോവ ചുമതലയുള്ള മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന.സഖ്യത്തെക്കുറിച്ചുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രസ്താവന ഞാൻ ഇന്ന് പത്രത്തിൽ വായിച്ചു, ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാമെന്നും ചിദംബരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertising
Advertising

ബി.ജെ.പിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയും. എന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഏതെങ്കിലും പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ എന്തിന് വേണ്ടെന്ന് പറയണമെന്നും ചിദംബരം ചോദിച്ചു.അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗോവ ഫോർവേഡ് പാർട്ടിയുമായി കോൺഗ്രസുംമഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായി തൃണമൂലും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് സാധ്യമായതെല്ലാം ചെയ്യുമെന്ന് മൊയ്ത്ര ട്വീറ്റ് ചെയ്യുകയും ഗോവ ഫോർവേർഡ് പാർട്ടിയെയും കോൺഗ്രസിനെയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News