അയോധ്യ രാമക്ഷേത്രക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനെ യുപി സർക്കാർ വേട്ടയാടുന്നുവെന്ന് പരാതി

യൂട്യൂബ് ചാനൽ ഉടമ അഭിഷേക് ഉപാധ്യായക്കെതിരെയാണ് യുപി പൊലീസ് കേസെടുത്തത്

Update: 2026-08-23 07:20 GMT

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വൻ തട്ടിപ്പും അഴിമതിയും നടന്നതായി റിപ്പോർട്ട് ചെയ്ത യൂട്യൂബ് ചാനൽ ഉടമ അഭിഷേക് ഉപാധ്യായയെ ഉത്തർപ്രദേശ് സർക്കാർ വേട്ടയാടുന്നതായി പരാതി. സർക്കാരിനെതിരെയുള്ള റിപ്പോർട്ടുകൾ നൽകിയതിന് പിന്നാലെ ഉത്തർപ്രദേശ് പൊലീസ് തനിക്കെതിരെ പുതിയ കേസുകൾ ചുമത്തി വേട്ടയാടുകയാണെന്ന് അഭിഷേക് ആരോപിച്ചു.

സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പുകളിലാണ് അദ്ദേഹം നേരിടുന്ന പ്രതിസന്ധികൾ വിവരിച്ചത്. മുമ്പ് ഗാസിയാബാദിൽ അഭിഷേകിന്റെ കാറിൽ ബൈക്ക് വന്നിടിക്കുകയും, തുടർന്ന് കാർ ഉടമക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യുപിയിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അഴിമതിയെക്കുറിച്ച് അഭിഷേക് പുറത്തുവിട്ട യൂട്യൂബ് വീഡിയോ അരമണിക്കൂറിനുള്ളിൽ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. നിയമപോരാട്ടത്തിനൊടുവിലാണ് ഈ വീഡിയോ വീണ്ടും ലഭ്യമായത്.

Advertising
Advertising

ഇതിന് തൊട്ടുപിന്നാലെ ഒമ്പതോളം വരുന്ന പൊലീസ് സംഘം വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെ രാത്രിയിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെയുള്ള എഫ്‌ഐആറിന്റെ പൂർണരൂപം നൽകാൻ തയ്യാറായില്ലെന്നും അഭിഷേക് പറയുന്നു. യുപി പൊതുമരാമത്ത് വകുപ്പിലെയും റവന്യൂ വകുപ്പിലെയും ക്രമക്കേടുകൾ അനധികൃത മണലെടുപ്പ് തുടങ്ങി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി അഴിമതിക്കഥകൾ അഭിഷേക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

അതേസമയം, രാമക്ഷേത്രത്തിലെ കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും സംഭാവനകളെയും സംരക്ഷിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ യോഗി ആദിത്യനാഥ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ആർജെഡി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. സംഭാവന തട്ടിപ്പിൽ കൃത്യമായ വിജിലൻസ് അന്വേഷണം വേണമെന്നും അഭിഷേക് ഉപാധ്യായക്ക് സംരക്ഷണം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News