കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ സെപ്തംബറോടെയെന്ന് എയിംസ് മേധാവി

എന്നാല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല

Update: 2021-07-24 05:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് അടുത്ത മാസം സെപ്തംബറോടെ ആരംഭിക്കാനാകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കുട്ടികള്‍ക്ക് ഫൈസര്‍, സൈഡസ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

സൈഡസിന്‍റെ ട്രയൽ ഇതിനോടം കഴിഞ്ഞെന്നാണ് മനസ്സിലാക്കുന്നത്. അടിയന്തര ഉപയോഗത്തിനായുള്ള അനുമതി കാത്തിരിക്കുകയാണവർ. ഭാരത് ബയോടെക്കിന്‍റെ കോവാക്‌സിൻ ട്രയൽ ആഗസ്ത്, സെപ്തംബറോടെ പൂർത്തിയാകും. ആ സമയമാകുമ്പോൾ അനുമതി ലഭിക്കുകയും ചെയ്യും. ഫൈസർ വാക്‌സിൻ ഇതിനോടകം അനുമതി നേടിക്കഴിഞ്ഞു. സെപ്തംബറോടെ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് പകരുന്നതിന് തടയിടാൻ ഇത് കൂടുതൽ സഹായിക്കുമെന്ന് ഡോ ഗുലേറിയ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News