കോവിഡ് ജാഗ്രത: വിമാനത്താവളങ്ങളിൽ പരിശോധന വർധിപ്പിച്ചേക്കും

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും

Update: 2022-12-29 02:02 GMT
Advertising

ഡല്‍ഹി: കോവിഡ് വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ്. വിമാനത്താവളങ്ങളിൽ പരിശോധന വർധിപ്പിച്ചേക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡല്‍ഹി വിമാനത്താവളം സന്ദര്‍ശിക്കും.

നേരത്തെ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം സംഭവിച്ച് 30 മുതൽ 35 ദിവസം വരെ കഴിഞ്ഞാണ് ഇന്ത്യയില്‍ തരംഗമുണ്ടായത്. അങ്ങനെ നോക്കുമ്പോള്‍ രാജ്യത്ത് ജനുവരി പകുതിയോടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത നിലനില്‍ക്കുന്നു. തരംഗം ഉണ്ടായാലും രോഗതീവ്രത കുറവായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം, മരണം എന്നിവ കുറവായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരില്‍ 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രണ്ട് ശതമാനം അന്താരാഷ്ട്ര യാത്രക്കാർക്കാണ് പരിശോധന. ഇത് വർധിപ്പിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വിമാനത്താവളം സന്ദർശിക്കുന്നതിന് പിന്നാലെ പുതിയ തീരുമാനങ്ങൾ ഉണ്ടായേക്കും. വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരില്‍ 6000 പേർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നടത്തി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News