കോവിഡ്; കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

ഒമിക്രോൺ ഡൽറ്റയേക്കാൾ അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്

Update: 2022-01-12 12:06 GMT
Editor : Dibin Gopan | By : Web Desk

രാജ്യത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾ കർശന ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം.

ഒമിക്രോൺ ഡൽറ്റയേക്കാൾ അതിവേഗം വ്യാപിക്കുന്നുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്.കേരളം,മഹാരാഷ്ട്ര, ബംഗാൾ,ഡൽഹി, യുപി, കർണാടക, ഗുജറാത്ത്, തമിഴ്‌നാട്എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം. രാജ്യത്തെ 300 ജില്ലകളിലും ടിപിആർ അഞ്ച് ശതമാനത്തിന് മുകളിലാണ്.

രാജ്യത്ത് 1.94 ലക്ഷം കോവിഡ് കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കേസുകൾ 1.5 ലക്ഷത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്.

Advertising
Advertising

ഇരുപത്തിനാല് മണിക്കൂറിനിടെ 442 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 11.5 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തേക്കാൾ കൂടുതലാണിത്. രാജ്യത്ത് ഇതുവരെയായി 4,868 ഒമിക്രോൺ കേസുകളാണുള്ളത്. ഒമിക്രോൺ ബാധിതർ കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്.

1,281 പേരാണ് അവിടെ ഒമിക്രോൺ ബാധിച്ചിരിക്കുന്നത്. 645 കേസുകൾ റിപ്പോർട്ട് ചെയ്ത രാജസ്ഥാനാണ് തൊട്ടു പിറകിൽ. ഡൽഹിയിൽ 546 പേരും കർണാടകയിൽ 479 പേരും കേരളത്തിൽ 350 പേരും ഒമിക്രോൺ ബാധിച്ച് ചികിത്സയിലാണ്. രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ 10 ലക്ഷത്തിനടുത്താണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News