'ഗോമൂത്രത്തിൽ സ്വർണം; ചാണകം മരുന്ന്'-അവകാശവാദവുമായി വി.എച്ച്.പി നേതാവ്

'പശുവിന്റെ പാലിലും തൈരിലും വെണ്ണയിലും നെയ്യിലും മൂത്രത്തിലും ചാണകത്തിലുമെല്ലാം വൈദ്യചികിത്സയ്ക്ക് ആവശ്യമായ ഘടകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിട്ടുണ്ട്'

Update: 2023-06-25 10:40 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയെന്ന് അവകാശവാദവുമായി തെലങ്കാനയിലെ വിശ്വഹിന്ദു പരിഷത്ത് നേതാവ്. ചാണകവും ഗോമൂത്രവുമെല്ലാം മരുന്നിനായി ഉപയോഗിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ വി.എച്ച്.പി നേതാവായ പഗുഡാകുല ബാലസ്വാമി അവകാശപ്പെട്ടു. ഗോസംരക്ഷണം ബജ്രങ്ദളിന്റെയോ വി.എച്ച്.പിയുടെയോ ഉത്തരവാദിത്തമല്ലെന്നും എല്ലാ ഹിന്ദുക്കളും ചെയ്യേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൃഗസ്‌നേഹികളെന്ന പേരിൽ ഒരുപാട് സാമൂഹികപ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. റോട്ടിൽ പട്ടികളും പൂച്ചകളും എലികളും ചത്താൽ മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് അവർ പ്രതികരിക്കാറുണ്ട്. എന്നാൽ, നിയമം ലംഘിച്ച് പശുവിനെ കൊന്നാൽ അവരൊന്നും മിണ്ടാറില്ല-ബാലസ്വാമി കുറ്റപ്പെടുത്തി.

പശുവിന്റെ പാലിലും തൈരിലും വെണ്ണയിലും നെയ്യിലും മൂത്രത്തിലും ചാണകത്തിലുമെല്ലാം വൈദ്യചികിത്സയ്ക്ക് ആവശ്യമായ ഘടകങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 'അടുത്തിടെ ഗോമൂത്രത്തിൽ സ്വർണമുണ്ടെന്ന നിഗമനത്തിലെത്തിയിട്ടുണ്ട് ശാസ്ത്രജ്ഞർ. ഗോമാതാവായി കണക്കാക്കി പശുവിനെ ആരോധിക്കുന്ന ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നത് കുറ്റമാണ്.'-ബാലസ്വാമി ചൂണ്ടിക്കാട്ടി.

Full View

ഗോവധത്തിനെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവധം നിരോധിച്ച് കർശനമായ നിയമം കൊണ്ടുവരണം. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വി.എച്ച്.പി നേതാവ് ആവശ്യപ്പെട്ടു.

Summary: Cow milk, dung have medicinal properties; cow urine has gold: claims Telangana VHP leader Balaswamy Pagudakula

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News