ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി എം.എൽ.എയുമായ റിവാബ ജഡേജയാണ് ഇക്കാര്യം പങ്കുവച്ചത്

Update: 2024-09-05 13:02 GMT
Editor : ദിവ്യ വി | By : Web Desk

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്തിലെ ബിജെപി എം.എൽ.എയുമായ റിവാബ ജഡേജയാണ് ഇക്കാര്യം എക്‌സിൽ പങ്കുവച്ചത്. ഇരുവരുടേയും ബിജെപി മെമ്പർഷിപ്പ് കാർഡുകൾ പങ്കുവച്ചാണ് റിവാബയുടെ പോസ്റ്റ്.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ജഡേജ അംഗത്വം സ്വീകരിച്ചത്.  35 കാരനായ ജഡേജ രാജ്യാന്തര ട്വന്റി 20യിൽ നിന്നും ഇക്കഴിഞ്ഞ ജൂണിൽ വിരമിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

Advertising
Advertising

2019 ലാണ് റിവാബ ബിജെപിയിൽ ചേർന്നത്. 2022 ൽ ഗുജറാത്തിലെ ജാംനഗർ നിയോജകമണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ച് നിയമസഭയിലുമെത്തി. ആംആദ്മി സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തിൽ തോൽപിച്ചാണ് റിവാബ വിജയിച്ചത്.


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News