ഇനി ജി20 വേദികളിലേക്ക് വരുന്ന കുരങ്ങുകൾ പേടിച്ചോടണം; ലൻ​ഗൂർ കട്ടൗട്ടുകൾ സ്ഥാപിച്ച് അധികൃതർ

ഡൽഹിയുടെ വിവിധയിടങ്ങളിൽ കുരങ്ങുശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു മാർ​ഗം അധികൃതർ സ്വീകരിച്ചത്.

Update: 2023-08-31 11:04 GMT

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി വേദികളിൽ കുരങ്ങുകൾ കയറുന്നത് തടയാൻ വേറിട്ട നടപടിയുമായി അധികൃതർ. കുരങ്ങുകളെ ഓടിക്കാൻ വിവിധയിടങ്ങളിൽ ലൻഗൂറുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചിരിക്കുകയാണ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ. സർദാർ പട്ടേൽ മാർഗിൽ നിന്നുള്ള ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

"പലയിടത്തും ലൻഗൂറുകളുടെ വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. സർദാർ പട്ടേൽ മാർഗ്, ശാസ്ത്രി ഭവൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഈ കട്ടൗട്ടുകൾ കാണുമ്പോൾ അവിടേക്ക് വരാൻ കുരങ്ങുകൾ തയാറാവില്ല. ലൻ​ഗൂറുകളുടെ കട്ടൗട്ടുകൾ കണ്ട് ഭയന്ന് അവ മടങ്ങും. കുരങ്ങുകളെ സ്ഥാനഭ്രഷ്ടരാക്കാനോ ഉപദ്രവിക്കാനോ തല്ലാനോ സാധിക്കില്ല. എന്നാൽ അവയെ പ്രധാന സ്ഥലങ്ങളിൽ നിന്ന് അകറ്റി നിർത്താൻ പരിശീലനം ലഭിച്ച 30-40 ആളുകളെ ഏർപ്പെടുത്തിയിട്ടുണ്ട്"- എൻഡിഎംസി (ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ) വൈസ് ചെയർമാൻ സതീഷ് ഉപാധ്യായ പറഞ്ഞു.

Advertising
Advertising

ഡൽഹിയുടെ വിവിധയിടങ്ങളിൽ കുരങ്ങുശല്യം രൂക്ഷമായ സാഹചര്യത്തിലാണ് അവയെ വേദനിപ്പിക്കാതെ പിന്മാറ്റാൻ ഇത്തരമൊരു മാർ​ഗം അധികൃതർ സ്വീകരിച്ചത്. തിരക്കേറിയ റോഡുകളിലൂടെ ഓടുന്ന കുരങ്ങുകൾ വാഹനമോടിക്കുന്നവരെയും അപകടത്തിലാക്കുന്നത് പതിവാണ്. കുരങ്ങുകളിലെ ആക്രമണസ്വഭാവമുള്ള വിഭാ​ഗമാണ് ലൻ​ഗൂറുകൾ. താരതമ്യേന വലിപ്പം കൂടുതലായ ഇവയുടെ അടുത്തേക്ക് സാധാരണ കുരങ്ങുകൾ വരാറില്ല.

ഒക്ടോബര്‍ 9. 10 തീയതികളിലാണ് ഡൽഹിയിൽ ജി-20 ഉച്ചകോടി നടക്കുക. ഉച്ചകോടിക്കായി വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ നടത്തുന്നത്. അടിയന്തര സഹായങ്ങൾക്കായി ആംബുലൻസുകളും ആരോഗ്യമേഖലയിലെ ജീവനക്കാരും സജ്ജമായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ജി20 ഉച്ചകോടിയുടെ പ്രധാനവേദിയായ ഭാരത് മണ്ഡപത്തിന് അടുത്തും ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും 50 ഓളം ആംബുലൻസകളും ആവശ്യത്തിന് മെഡിക്കൽ ജീവനക്കാരെയും നിയോഗിക്കും. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കൾക്ക് എതു സമയത്തും മെഡിക്കൽ ജീവനക്കാരുടെ സേവനങ്ങൾ ലഭ്യമാകും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News