ഗുലാബ് ചുഴലിക്കാറ്റ്; കനത്ത മഴയിൽ വ്യാപക കൃഷി നാശം

സാധാരണയിൽ നിന്ന് വ്യത്യസ്തമായി 381 ശതമാനം അധിക മഴയാണ് മഹാരാഷ്ട്രയിൽ ഇന്നലെ ലഭിച്ചത്..

Update: 2021-09-29 14:14 GMT
Editor : Midhun P | By : Web Desk
Advertising

ഗുലാബ് ചുഴലിക്കാറ്റു മൂലമുണ്ടായ കനത്ത മഴയിൽ രാജ്യത്ത് വ്യാപക കൃഷി നാശം. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിൽ കനത്തമഴയാണ് ഞായറാഴ്ച മുതൽ പെയ്യുന്നത്. മഴമൂലം ഏക്കറു കണക്കിനു കൃഷിയാണ് നശിച്ചിരിക്കുന്നത്. വിളവെടുക്കാനായ സൊയാബിന്‍, വിവിധ പച്ചക്കറികൾ, കരിമ്പ് എന്നി വിളകൾക്കാണ് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

അടുത്ത വർഷം ആദ്യം വിളവെടുക്കാനായി കൃഷി ചെയ്തിരുന്ന വിളകളാണ് നശിച്ചത്. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സൊയാബിൻ, കരിമ്പ് എന്നിവ കൃഷി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി 381 ശതമാനം അധിക മഴയാണ് മഹാരാഷ്ട്രയിൽ ഇന്നലെ ലഭിച്ചത്. ഈ വർഷം പത്തു ദശലക്ഷം ടൺ സൊയാബിൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കർഷകർ കരുതിയിരുന്നത്. എന്നാൽ മഴ എല്ലാം നശിപ്പിച്ചുവെന്ന് കർഷകർ പറയുന്നു.

അതേസമയം മഹാരാഷ്ട്രയിൽ കനത്തമഴ തുടരുകയാണ്. ഇതുവരെ 17 മരണം റിപ്പോർട്ട് ചെയ്യുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും 200ൽ അധികം കന്നുകാലികൾ ഒഴുകി പോവുകയും ചെയ്തു. നദികൾ കര കവിഞ്ഞൊഴുകുകയും നിരവധി ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News