കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ കാറുകള്‍ ഒഴുകിപ്പോകുന്നു; ചെന്നൈ ചുഴലിക്കാറ്റിന്‍റെ ഭീകരത വെളിപ്പെടുത്തി നടന്‍ റഹ്മാന്‍റെ വീഡിയോ

ഒരു അപ്പാര്‍ട്ട്മെന്‍റിന് മുകളില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്

Update: 2023-12-04 07:42 GMT

കാറുകള്‍ ഒഴുകിപ്പോകുന്ന ദൃശ്യം

ചെന്നൈ: മിഗ്ജൗം ചുഴലിക്കാറ്റിന് മുന്നോടിയായുള്ള കനത്ത മഴയിൽ തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിൽ ഇടിഞ്ഞു വീണ് രണ്ടുപേർ മരിച്ചു. നടന്‍ റഹ്മാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ ചുഴലിക്കാറ്റിന്‍റെ ഭീകരത വെളിപ്പെടുത്തുന്നതാണ്.

കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ റോഡില്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന കാറുകള്‍ ഒഴുകിപ്പോകുന്നതാണ് വീഡിയോയിലുള്ളത്. ഒരു അപ്പാര്‍ട്ട്മെന്‍റിന് മുകളില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. അത്യന്തം ഭീതികരമായ കാഴ്ചയാണ്. ചെന്നൈയില്‍ ഏതുഭാഗത്തുനിന്നാണ് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല. ചിലര്‍ താരം സുരക്ഷിതനാണോ എന്നും ചോദിക്കുന്നുണ്ട്.

Advertising
Advertising

അതേസമയം ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ ചെന്നൈ അടക്കം തമിഴ്നാടിന്റെ തീരമേഖലയിൽ ശക്തമായ മഴയാണ് തുടരുന്നത്. നഗരത്തിന്‍റെ പ്രധാനമേഖലയില്‍ വെള്ളം കയറി. വടപളനി, താംബരം തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.നെടുങ്കുൻട്രം നദി കരകവിഞ്ഞു.ആറ് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. വിദ്യാഭാസ സ്ഥാപനങ്ങൾക്കും അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്.

വിവിധ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാല്‍ മുടങ്ങിയിട്ടുണ്ട്. പുതുച്ചേരി ബീച്ച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതിബന്ധവും ഇന്‍റര്‍നെറ്റും തകരാറിലാണ്. സബ്‌വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. പൊതുജനങ്ങള്‍ പുറത്തിറങ്ങരുത് എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News