പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ട്; എന്നാല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ല-കാനത്തെ തള്ളി ഡി.രാജ

കനയ്യ കുമാറിന്റെ കാര്യത്തിലും കാനത്തിന്റെ നിലപാടിന്റെ ഡി.രാജ തള്ളി. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജ പറഞ്ഞു.

Update: 2021-10-05 11:00 GMT
Advertising

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ. പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് സ്വീകാര്യമല്ലെന്നും ഡി.രാജ പറഞ്ഞു. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്നും ഡി.രാജ അറിയിച്ചു.രാജക്കെതിരായ കാനത്തിന്റെ പരാമര്‍ശത്തെ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അപലപിച്ചു.

കനയ്യ കുമാറിന്റെ കാര്യത്തിലും കാനത്തിന്റെ നിലപാടിന്റെ ഡി.രാജ തള്ളി. കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാജ പറഞ്ഞു. കനയ്യക്ക് ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും ഡി.രാജ പറഞ്ഞു. കനയ്യ വഞ്ചിച്ചുവെന്ന് പറയാനാവില്ല എന്നായിരുന്നു കാനത്തിന്റെ നിലപാട്.

കേരള പൊലീസില്‍ ആര്‍.എസ്.എസ് സാന്നിധ്യമുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം സൃഷ്ടിച്ചത്. ആനി രാജയെ ഡി.രാജ പിന്തുണച്ചതിനെതിരെ കാനം പരസ്യമായി രംഗത്ത് വന്നിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News