കനയ്യ കുമാറിനെ അനുനയിപ്പിക്കാന്‍ സി.പി.ഐ നീക്കം; ഡി.രാജ കനയ്യയുമായി ചര്‍ച്ച നടത്തി

കനയ്യ കുമാര്‍, ജിഗ്നേശ് മേവാനി എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്.

Update: 2021-09-17 04:52 GMT

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ അനുനയ നീക്കവുമായി സി.പി.ഐ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ കനയ്യ കുമാറുമായി ചര്‍ച്ച നടത്തി. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് ഡി.രാജ പറഞ്ഞു. കനയ്യ പാര്‍ട്ടിയുടെ സ്വത്താണ്, അദ്ദേഹം ഒരിക്കലും പാര്‍ട്ടി വിടില്ല-ഡി.രാജ പറഞ്ഞു.

കനയ്യ കുമാര്‍, ജിഗ്നേശ് മേവാനി എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് കനയ്യയെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കമെന്നാണ് സൂചന.

ദേശീയ തലത്തില്‍ ജനപ്രിയ നേതാക്കളുടെ അഭാവം കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാവുമ്പോഴാണ് ക്രൗഡ് പുള്ളര്‍മാരായ യുവ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News