ഡി. രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയും; അമർജിത് കൗര്‍ മുഖ്യ പരിഗണനയില്‍,ബിനോയ് വിശ്വത്തിന്‍റെ പേരും പരിഗണനയില്‍

പാര്‍ട്ടിയില്‍ പ്രായപരിധി നിബന്ധന കർശനമാക്കിയേക്കും

Update: 2025-09-19 05:12 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ഡി.രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയും.അടുത്ത സെക്രട്ടറിയായി AITUC ജനറൽ സെക്രട്ടറി അമർജിത് കൗറാണ് മുഖ്യ പരിഗണനയിലുള്ളത്.ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ എന്നിവരുടെ പേരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.പാര്‍ട്ടിയില്‍  പ്രായപരിധി നിബന്ധന കർശനമാക്കിയേക്കും.

ഡി.രാജക്ക് 75 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.പാര്‍ട്ടിയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു.ഇതിന്‍റെ പശ്ചാത്തലത്തിലാണ് രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

Advertising
Advertising

അടുത്ത സെക്രട്ടറിയായി മുഖ്യപരിഗണനയിലുള്ള  അമർജിത് കൗര്‍ പഞ്ചാബ് സ്വദേശിയാണ്. 73 കാരിയായ അമർജിത് കൗറിനെ തെരഞ്ഞെടുത്താല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈവര്‍ഷമാണ് സിപിഐ 100വര്‍ഷം പൂര്‍ത്തിയാക്കുന്നത്. 

Full View



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News