കേന്ദ്രത്തിനെതിരെ നിരന്തരം വാര്‍ത്തകള്‍; ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ ദൈനിക് ഭാസ്കര്‍ പ്രസിദ്ധീകരിച്ചിരുന്നു.

Update: 2021-07-22 06:40 GMT

മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.

രാജ്യത്ത് എല്ലായിടത്തുമായി വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള മാധ്യമസ്ഥാപനാണ് ദൈനിക് ഭാസ്‌കര്‍. മധ്യപ്രദേശാണ് ആസ്ഥാനം. സ്ഥാപനത്തിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധന നടന്നത്. ദൈനിക് ഭാസ്കർ ഗ്രൂപ്പിൻെറ പ്രമോട്ടർമാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കേന്ദ്രസര്‍ക്കാരിനെതിരെ ദൈനിക് ഭാസ്‌കര്‍ നിരന്തരം വാര്‍ത്തകള്‍ കൊടുക്കാറുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ സ്ഥാപനം പ്രസിദ്ധീകരിച്ചിരുന്നു. ഗംഗയില്‍ കോവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു. ഇന്ത്യയിൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാറിൻെറ പരാജയം തുറന്ന്കാണിച്ച് ദൈനിക് ഭാസ്‌കർ എഡിറ്റർ ഓം ഗൗർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം ചർച്ചയായിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Contributor - Web Desk

contributor

Similar News