മാതളം പറിച്ചെന്ന്; 14കാരനായ ദലിത് ബാലനെ കൈകാലുകൾ കെട്ടി മർദിച്ച് റിട്ട. ഹെഡ്മാസ്റ്റർ

കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് വീട്ടുമടയ്ക്കും മകനുമെതിരെ കേസെടുത്തു.

Update: 2024-06-27 07:40 GMT

ഹൈദരാബാദ്: തന്റെ വീട്ടിലെ മരത്തിൽ നിന്നും മാതളം പറിച്ചെന്ന് ആരോപിച്ച് ദലിത് ബാലനെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ച് റിട്ട. ഹെഡ്മാസ്റ്റർ. ഹൈദരാബാദ് ഷബാദ് മണ്ഡലിലെ കേശാറാം ​ഗ്രാമത്തിൽ ജൂൺ 22നാണ് സംഭവം.

'മാതളം പറിക്കാൻ കുട്ടി വീടിൻ്റെ കോമ്പൗണ്ട് മതിലിൽ കയറുന്നത് റിട്ട. ​ഗവ. സ്കൂൾ ഹെഡ്മാസ്റ്ററായ പ്രതി കണ്ടു. ഇതോടെ ഇയാൾ കുട്ടിയെ പിടികൂടുകയും കൈയും കാലും കയർ കൊണ്ട് കെട്ടി മർദിക്കുകയായിരുന്നു'- പൊലീസ് പറഞ്ഞു.

കൈകാലുകൾ ബന്ധിക്കപ്പെട്ട് നിലത്തുകിടക്കുന്ന കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ, കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് വീട്ടുമടയ്ക്കും മകനുമെതിരെ കേസെടുത്തു.

ഐപിസി 342 (തടഞ്ഞുവയ്ക്കൽ), 324 (മനഃപൂർവം പരിക്കേൽപ്പിക്കൽ) എന്നിവയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും പട്ടികജാതി-വർ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലേയും വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

സംഭവമറിഞ്ഞ് പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയുടെ അമ്മയെ ഇയാൾ അധിക്ഷേപിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണമെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News