കാളകൾ സവർണന്റെ വയലിൽ മേഞ്ഞു; ദലിത് കർഷകനെ കെട്ടിയിട്ട് മർദിച്ചു

സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്

Update: 2023-08-12 13:40 GMT
Advertising

ഹൈദരാബാദ്: കാളകൾ സവർണന്റെ വയലിൽ മേഞ്ഞതിന് തെലങ്കാനയിൽ ദലിത് കർഷകനെ കെട്ടിയിട്ട് മർദിച്ചു. മഞ്ചേരിയൽ ജില്ലയിലെ കോത്ത മണ്ഡലിലെ ഷെട്പള്ളി ഗ്രാമത്തിലാണ് സംഭവം. ദുർഗ്രാം ബാപുവെന്ന ദലിത് കർഷകനെ സുറം റാമിറെഡ്ഡി മർദിച്ചതായാണ് കോടപള്ളി പൊലീസ് പറയുന്നത്.

കർഷകന്റെ കാളകൾ സവർണന്റെ കൃഷിയിടത്തിൽ കയറിയതിന് ശിക്ഷയായാണ് മർദിച്ചതെന്നും പൊലീസ് പറഞ്ഞു. ബാപുവിനെ റെഡ്ഡി വീട്ടിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. അസഭ്യം പറയുകയും ചെയ്തു.

ആഗസ്ത് പത്തിനാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ ദലിത് സംഘടനകൾ രംഗത്ത് വരികയും റെഡ്ഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

Dalit farmer tied up and beaten up in Telangana by upper-caste man

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News