ദലിത് യുവതിയെ ആറു മാസത്തോളം പീഡിപ്പിച്ചു; ഡി.എം.കെ യൂത്ത് വിംഗ് കേഡർമാർ ഉൾപ്പെടെ 8 പേർ പിടിയില്‍

സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങളോളം 22കാരിയെ പീഡനത്തിനിരയാക്കിയത്

Update: 2022-03-22 06:18 GMT

തമിഴ്നാട്ടിലെ വിരുദുനഗറില്‍ ദലിത് യുവതിയെ ആറു മാസത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.എം.കെ യുവജനവിഭാഗം കേഡര്‍മാര്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയിലായി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങളോളം 22കാരിയെ പീഡനത്തിനിരയാക്കിയത്.

ഒരു വസ്ത്ര നിര്‍മാണശാലയില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. ഹരിഹരന്‍ എന്ന യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. 2021 ആഗസ്ത് 20ന് ഹരിഹരന്‍ യുവതിയെ ഒരു മെഡിക്കല്‍ വെയര്‍ഹൗസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം സുഹൃത്തുക്കളായ പ്രവീണ്‍, ജുനൈദ് അഹമ്മദ് എന്നിവരെയും 15നും 16നും മധ്യേ പ്രായമുള്ള നാല് സ്കൂള്‍ വിദ്യാര്‍ഥികളെയും വീഡിയോ കാണിക്കുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഏഴ് പ്രതികളും യുവതിയെ പല തവണ ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡനത്തിന് ഇരയാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തനിക്കൊപ്പം ജോലി ചെയ്യുന്ന ഡ്രൈവറായ മാടസാമിയോട് വിവരം പറഞ്ഞു. എന്നാല്‍ യുവതിയുടെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കൈക്കലാക്കിയ മാടസാമി അമ്മയെ കാണിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

Advertising
Advertising

ഒടുവില്‍ യുവതി വിരുദുനഗർ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എട്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹരിഹരനും ജുനൈദും ഡി.എം.കെ യൂത്ത് വിംഗ് കേഡര്‍മാരാണ്. നാല് പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് ജുവനൈൽ ഹോമിലേക്ക് അയച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റവാളികള്‍ ആരായാലും അവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് ഡി.എം.കെ എം.പി കനിമൊഴി പ്രതികരിച്ചു. 

Dalit woman in TN sexually abused for 6 months; 8 held, including DMK youth wing cadres

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News