'കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി പീഡിപ്പിച്ചു'; വെളിപ്പെടുത്തലുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ

ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം 2015-ലാണ് സ്വാതി മാലിവാൾ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയായത്.

Update: 2023-03-11 12:45 GMT

Swati Maliwal

ന്യൂഡൽഹി: കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ്ദാന ചടങ്ങിലായിരുന്നു സ്വാതി മലിവാൾ ഇക്കാര്യം പറഞ്ഞത്. ഈ പരിപാടി തന്നെ വികാരഭരിതയാക്കിയെന്നും അവാർഡ് ജേതാക്കളുടെ പോരാട്ടകഥകൾ തന്റെ സ്വന്തം പോരാട്ടത്തെ ഓർമിപ്പിച്ചെന്നും സ്വാതി മലിവാൾ പറഞ്ഞു.

''അച്ഛൻ എന്നെ സ്ഥിരമായി അടിക്കുമായിരുന്നു. അച്ഛൻ വീട്ടിലെത്തിയാൽ ഞാൻ കട്ടിലിനടിയിൽ ഒളിക്കും, എനിക്ക് ഭയങ്ക പേടിയായിരുന്നു. ഇത്തരം പീഡനങ്ങൾ നേരിടുന്ന സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാം എന്നാണ് അക്കാലത്ത് ഞാൻ രാത്രി മുഴുവൻ ആലോചിച്ചിരുന്നത്. എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ശക്തമായി ഇടിച്ചു. എന്നാൽ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യം എന്നിൽ ആളിക്കത്തിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു''-സ്വാതി മാലിവാൾ പറഞ്ഞു.

Advertising
Advertising

ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയ ശേഷം 2015-ലാണ് സ്വാതി മാലിവാൾ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയായത്. പിന്നീട് കാലാവധി നീട്ടിനൽകുകയായിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷയാകുന്നതിന് മുമ്പ് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഉപദേശകയായും പ്രവർത്തിച്ചിരുന്നു. ഹരിയാന എ.എ.പി മുൻ അധ്യക്ഷനായ നവീൻ ജയ്ഹിന്ദിനെയാണ് സ്വാതി മാലിവാൾ വിവാഹം കഴിച്ചത്. 2020ൽ ഇവർ വിവാഹമോചിതരായി.

Also Read:എട്ടാം വയസ് മുതല്‍ അച്ഛന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുതുടങ്ങി, അമ്മ വിശ്വസിക്കുമായിരുന്നില്ല; ഖുശ്ബു

അടുത്തിടെ ബി.ജെ.പി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായി ഖുശ്ബുവും എട്ടാം വയസിൽ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു. മോജോ സ്‌റ്റോറിക്ക് വേണ്ടി പ്രശസ്ത മാധ്യമപ്രവർത്തക ബർഖ ദത്തുമായുള്ള സംഭാഷണത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News