രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി പരാമർശം; കർണാടക ബിജെപി എം.എൽ.എക്കെതിരെ കേസ്

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഹിന്ദുക്കളോടും ഹിന്ദുമതത്തോടുമുള്ള വെറുപ്പ് അളവറ്റതാണ് എന്നായിരുന്നു പരാമർശം

Update: 2024-03-21 15:55 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു: കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ സിടി രവിക്കെതിരെ കേസെടുത്തു. രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി പരാമർശത്തിലാണ് കേസ്. സോഷ്യൽ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ നോഡൽ ഓഫീസറുടെ നിർദേശത്തെ തുടർന്ന് ചിക്ക്മംഗലുരു പൊലീസാണ് കേസെടുത്തത്.

രാഹുൽ ഗാന്ധിയുടെ മനസ്സിൽ ഹിന്ദുക്കളോടും ഹിന്ദുമതത്തോടുമുള്ള വെറുപ്പ് അളവറ്റതാണ് എന്നായിരുന്നു പരാമർശം. അതേസമയം, സനാതന ധർമ്മം പിന്തുടരുന്നവരുടെ വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയതിന് രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ വിശദാംശങ്ങൾ പുറത്ത് വിടണമെന്ന് രവി എക്‌സിൽ കുറിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News