ഡൽഹി രോഹിണി കോടതിയിലെ സ്‌ഫോടനക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ഈ മാസം ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയിൽ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റത്.

Update: 2021-12-19 14:09 GMT

ഡൽഹി രോഹിണി കോടതിയിലുണ്ടായ സ്ഫോടനത്തിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്ത്രജ്ഞനായ ഭരത് ഭൂഷനാണ് ഹാൻഡ് വാഷ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഈ മാസം ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയിൽ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റത്. രാവിലെ 10.30-ഓടെയായിരുന്നു സംഭവം. രണ്ട് ചെറിയ സ്‌ഫോടനങ്ങളാണ് കോടതിമുറിയിൽ ഉണ്ടായത്.

ഡിആർഡിഒ ശാസ്ത്രജ്ഞനായ ഭരത് ഭൂഷൺ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു അഭിഭാഷകനുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News