ആം ആദ്മിക്ക് അടി തെറ്റിയോ? ഡല്‍ഹിയിൽ കുതിപ്പ് തുടര്‍ന്ന് ബിജെപി

ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്

Update: 2025-02-08 05:49 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി:  ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അടി തെറ്റുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപി കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ് 43 സീറ്റുകളിലാണ് ലീഡ്. 26 സീറ്റുകളില്‍ മാത്രമാണ് ആം ആദ്മി മുന്നില്‍ നില്‍ക്കുന്നത്. പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം പിന്നിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കല്‍ക്കാജി മണ്ഡലത്തില്‍ പിന്നിലാണ്. ഇവിടെ ബിജെപിയുടെ രമേശ് ബിധുഡിയാണ് മുന്നില്‍ നില്‍ക്കുന്നത്. ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ന്യൂഡല്‍ഹിയില്‍ പിന്നിലാണ്.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് തലസ്ഥാനം വേദിയായത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്

ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News