വളര്‍ത്തുനായ കുരച്ചു; കുപിതനായ യുവാവ് ഉടമയടക്കം മൂന്നുപേരെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു: വീഡിയോ

ആക്രമണത്തില്‍ മൂന്നു പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്

Update: 2022-07-04 05:55 GMT

ഡല്‍ഹി: അയല്‍വാസിയുടെ വളര്‍ത്തുനായ തന്നെ കണ്ട് കുരച്ചതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ഉടമയെയും കുടുംബാംഗങ്ങളെയും ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. എന്നിട്ടും ദേഷ്യം തീരാതെ നായയെും ഇയാള്‍ ഉപദ്രവിച്ചു. ആക്രമണത്തില്‍ മൂന്നു പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഡൽഹിയിലെ പശ്ചിം വിഹാർ മേഖലയിലാണ് സംഭവം. ആക്രമണത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ധരംവീർ ദാഹിയ എന്ന യുവാവ് തിങ്കളാഴ്ച പുലര്‍ച്ചെ പ്രഭാതനടത്തത്തിന് ഇറങ്ങിയപ്പോഴാണ് സംഭവം. ദാഹിയയെ കണ്ടപ്പോള്‍ അയല്‍വാസിയായ രക്ഷിതിന്‍റെ നായ കുരയ്ക്കാന്‍ തുടങ്ങി. നായയുടെ കുര കേട്ട് പ്രകോപിതനായ ദാഹിയ മൃഗത്തിന്‍റെ വാലിൽ പിടിച്ച് തള്ളിയിട്ടു. സംഭവം കണ്ട രക്ഷിത് നായയെ രക്ഷിക്കാനെത്തിയപ്പോള്‍ ദാഹിയ നായയെ അടിക്കുകയും കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് ദാഹിയ രക്ഷിത്തിനെയും കുടുംബത്തിലെ ഒരു സ്ത്രീയെയും ഇരുമ്പ് വടികൊണ്ട് അടിച്ചു. വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച അയൽവാസിയായ 53കാരനെയും ഇയാൾ ആക്രമിച്ചു.ദഹിയ നായയുടെ തലയിൽ വടികൊണ്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം.

Advertising
Advertising

 ''നായയുടെ ഉടമ രക്ഷിതിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം പശ്ചിമ വിഹാർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്'' പൊലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വസ്തുതകൾ പരിശോധിച്ചുവരികയാണ്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News