സുഹൃത്തിന്റെ മകളെ ഏറ്റെടുത്ത് നിരന്തരം പീഡിപ്പിച്ചു, ഗർഭം അലസിപ്പിക്കാൻ കൂട്ടു നിന്നത് ഭാര്യ; സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

സുഹൃത്ത് മരിച്ചതിനെ തുടർന്ന് പ്രതി 14കാരിയായ കുട്ടിയെ ഏറ്റെടുക്കുകയും നിരന്തരം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു

Update: 2023-08-20 10:10 GMT

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി എന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്. ഡൽഹി വനിതാ ശിശുക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്‌സോ കേസടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യയ്‌ക്കെതിരെയും കേസുണ്ട്.

സുഹൃത്തിന്റെ 14കാരിയായ മകളെ ബലാത്സംഗം ചെയ്തു എന്നതാണ് ഉദ്യോസ്ഥനെതിരെയുള്ള ആരോപണം. ഇയാളുടെ സുഹൃത്തിന്റെ മകളാണ് ഇപ്പോൾ പന്ത്രണ്ടാം ക്ലാസുകാരിയായ കുട്ടി. സുഹൃത്ത് 2020ൽ മരിച്ചതിനെ തുടർന്ന് ഇയാൾ കുട്ടിയെ ഏറ്റെടുക്കുകയും നിരന്തരം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

Advertising
Advertising

2020 മുതൽ 2021 വരെ ഇയാൾ പീഡിപ്പിച്ചിരുന്നതായാണ് കുട്ടി പരാതിയിൽ പറയുന്നത്. ഇതിന് ശേഷം കുട്ടി ഗർഭിണിയായി. തുടർന്ന് പ്രതി ഭാര്യയെ വിവരമറിയിക്കുകയും ഗർഭം അലസിപ്പിക്കുന്നതിന് വഴി തേടുകയും ചെയ്തു. ദമ്പതികളുടെ മകനെ വിട്ടാണ് ഇവർ മരുന്ന് വാങ്ങിയതെന്ന് പെൺകുട്ടി പറയുന്നു. നിലവിൽ ചികിത്സയിലാണ് കുട്ടി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News