വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് പരാതി; മന്ത്രി പുത്രനെ തേടി ഡൽഹി പൊലീസ് ജയ്പൂരിൽ

കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ മാസം വരെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി

Update: 2022-05-15 08:25 GMT
Editor : ലിസി. പി | By : Web Desk

ഡൽഹി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ രാജസ്ഥാനിലെ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ജയ്പൂരിലെത്തി. രാജസ്ഥാൻ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംങ്  മന്ത്രിയായ മഹേഷ് ജോഷിയുടെ മകൻ രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.

മന്ത്രിയുടെ ജയ്പൂരിലെ രണ്ടു വസതിയിലടക്കം പൊലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 24 കാരിയാണ് മന്ത്രിപുത്രനെതിരെ പരാതി നൽകിയത്. വിവാഹവാഗ്ദാനം ചെയ്ത് കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ മാസം വരെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.

Advertising
Advertising

ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്.ആദ്യകൂടിക്കാഴ്ചക്ക് പിന്നാലെ ഇയാൾ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്ന് യുവതി പറയുന്നു. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചെന്നും നഗ്നഫോട്ടോകളും വീഡിയോകളും എടുത്തെന്നും പരാതിയിൽ പറയുന്നു.

അതേസമയം മകനെതിരായ ആരോപണങ്ങളോട് പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. മാധ്യമ വിചാരണ നിർത്തണമെന്നും പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസ് ശരിയായ രീതിയില്‍ അന്വേഷിച്ചാൽ സത്യം തെളിയുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News