ഡൽഹി സാകേത് കോടതി ലോക്കപ്പിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു
മുൻ വൈരാഗ്യത്തെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
Update: 2025-06-05 10:19 GMT
ന്യൂഡൽഹി: ഡൽഹി സാകേത് കോടതി ലോക്കപ്പിൽ തടവുകാർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. മുൻ വൈരാഗ്യത്തെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
തീഹാർ ജയിലിലെ പ്രതിയായ അമനെ സഹ തടവുകാരായ രണ്ട് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ജിതേന്ദർ, ജയദേവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കാനായി കൊണ്ട് വന്ന പ്രതികളെ കോടതി ലോക്കപ്പിൽ ഇരുത്തിയ സമയത്താണ് ഏറ്റുമുട്ടലുണ്ടാകുന്നത്. തീഹാർ ജയിലിലെ ഏട്ടാം നമ്പർ സെല്ലിലുള്ളവരാണ് മൂന്നു പേരും.