ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്

ദസറ ആഘോഷങ്ങൾക്കിടെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പ്

Update: 2021-10-10 07:14 GMT

ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്. ദസറ ആഘോഷങ്ങൾക്കിടെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പ്. ഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചു. ഡെൽഹി പോലീസ് കമ്മീഷണർ രാഖേഷ് അസ്താന മുതിർന്ന പോലീസ് മേധാവികളുമായി ചർച്ച നടത്തി സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തുന്നതിന് നിർദേശം നൽകി. പ്രാദേശിക ക്രിമിനല്‍ സംഘകളുമായി ബന്ധമുള്ളവരാകാം  ഭീഷണിക്ക് പിന്നിൽ എന്ന് അദ്ദേഹം അറിയിച്ചു.

 സൈബർ കഫേകൾ പാർക്കിംഗ് ഏരിയകൾ കെമിക്കൽ ഷോപ്പുകൾ തുടങ്ങി ഭീകരാക്രമണത്തിന് സാധ്യതയുള്ള എല്ലായിടങ്ങളിലും പരിശോധന ശക്തമാക്കും. ഉത്സവകാലത്ത് ജനങ്ങള്‍ തിങ്ങിനിറയാന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും പോലീസ് സേനയെ വിന്യസിക്കും എന്നും രാഖേഷ് അസ്താന പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News