കാർ നിർത്തി ദമ്പതികൾ കടയിൽ കയറി; കുട്ടികളുൾപ്പടെ കാറുമായി കടന്നുകളഞ്ഞ് മോഷ്ടാവ്

കു​ട്ടികളെയും കാറിനെയും തിരിച്ചു നൽകാൽ 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്

Update: 2024-06-29 10:46 GMT

ന്യൂഡൽഹി: കാർ നിർത്തി സാധനങ്ങൾ വാങ്ങാനിറങ്ങിയ ദമ്പതികളുടെ കുട്ടികളെയും കാറിനെയും തട്ടിയെടുത്ത് മോഷ്ടാവ്. ഡൽഹിയിലെ ലക്ഷ്മി നഗർ ഏരിയയിലാണ് സംഭവം. കു​ട്ടികളെയും കാറിനെയും തിരിച്ചു നൽകാൻ 50 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

ദമ്പതികൾക്കു പുറമെ രണ്ട്, 11 വയസ്സുള്ള രണ്ട് കുട്ടികളായിരുന്നു കാറിലുണ്ടായിരുന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനാണ് ദമ്പതികൾ കാർ നിർത്തിയത്. എ.സി ഓണാക്കി കുട്ടികളെ കാറിൽ തന്നെ ഇരുത്തിയ ശേഷമാണ് ദമ്പതികൾ കടയ്ക്കുള്ളിൽ പ്രവേശിച്ചത്. ഇതിന് പിന്നാ​ലെയായിരുന്നു മോഷണം.

സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്ന് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ 14 കിലോമീറ്റർ അകലെ നിന്ന് കാറിനെയും കുട്ടികളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 11:40 ഓടെ നടന്ന സംഭവത്തിൽ ഇനിയും ​പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതിയെ കണ്ടെത്താനും പിടികൂടാനുമായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News