ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ നാലു വർഷമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല

Update: 2023-09-22 02:12 GMT

ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്ന് വരെയാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നീവയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ നാലു വർഷമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.

എൻ.എസ്.യു.ഐ, എ.ബി.വി.പി, ഐസ, എഫ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളാണ് മത്സര രംഗത്തുള്ളത്. യൂണിയനിൽ ആകെയുള്ള നാല് സീറ്റിൽ മൂന്നിലും 2019 ൽ വിജയിച്ചത് എ.ബി.വി.പിയായിരുന്നു. അതിനാൽ ഇത്തവണ യൂണിയൻ പിടിക്കാനുള്ള കടുത്ത മത്സരമാണ് മറ്റു സംഘടനകൾ നടത്തുന്നത്.

Advertising
Advertising

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് -ബി.എ.എസ്എഫ് സഖ്യ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യാസീൻ കെ മുഹമ്മദിന്റെ പത്രിക അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ച പത്രികയാണ് പിന്നീട് തള്ളിയത്. നാളെ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ. Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News