കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; 23കാരൻ അമ്മയെ തല്ലിക്കൊന്നു

മദ്യത്തിനും കഞ്ചാവിനും അടിമയായ മകൻ യാതൊരു ജോലിക്കും പോവാത്ത ആളായിരുന്നു.

Update: 2022-10-23 15:52 GMT

ചെന്നൈ: കഞ്ചാവ് വാങ്ങാൻ പണം നൽ‍കാത്തതിന് 23കാരൻ അമ്മയെ തല്ലിക്കൊന്നു. തമിഴ്നാട് ചെങ്കൽപ്പേട്ടിലാണ് സംഭവം. കുതിരൈകാരൻ തെരുവിൽ താമസിക്കുന്ന പത്മിനി (62)യാണ് കൊല്ലപ്പെട്ടത്. ഇവിടെ മുത്തുകളും ഷാളുകളും വിൽക്കുന്ന കട നടത്തിവരികയായിരുന്നു പത്മിനി.

ഇവരുടെ ഇളയമകൻ‍ മുരളിയാണ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ മുരളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യത്തിനും കഞ്ചാവിനും അടിമയായ മകൻ യാതൊരു ജോലിക്കും പോവാത്ത ആളായിരുന്നു. അന്നന്നത്തെ ചെലവിനായി അമ്മ സ്വരുക്കൂട്ടി വയ്ക്കുന്ന പണം ഇയാൾ മോഷ്ടിക്കുക പതിവായിരുന്നു.

Advertising
Advertising

തുടർന്ന് മദ്യപിച്ചുവന്ന് മാതാവുമായി വഴക്കിടുകയും ചെയ്യും. കഴിഞ്ഞദിവസം രാത്രി, കഞ്ചാവ് വാങ്ങാൻ പണം തരാൻ ഇയാൾ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ പണമില്ലെന്ന് പറഞ്ഞ അമ്മ, ചീത്ത ശീലങ്ങളിൽ നിന്ന് വിട്ടുനിൽ‍ക്കാൻ മകനെ ഉപദേശിക്കുകയും ചെയ്തു. പുതിയ ആളായി മാറി എന്തെങ്കിലും ജോലിക്കു പോയി കുടുംബത്തെ സഹായിക്കാനും ആവശ്യപ്പെട്ടു.

എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന മകൻ അമ്മയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പുറത്തുപോയി വലിയൊരു വടിയെടുത്ത് കൊണ്ടുവന്ന് അമ്മയെ പൊതിരെ തല്ലുകയുമായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന അമ്മയെ ഉപേക്ഷിച്ച് ഇയാൾ സ്ഥലംവിടുകയും ചെയ്തു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് അടിയേറ്റ് ചോരയിൽ മുങ്ങി അബോധാവസ്ഥയിൽ കിടക്കുന്ന പത്മിനിയെയാണ്. ഉടൻ ചെങ്കൽപ്പേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ മുരളിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News