അഞ്ചാം നിലയില്‍ നിന്നും വളര്‍ത്തുനായ വീണ് നാലു വയസുകാരി മരിച്ചു; ഉടമ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം

Update: 2024-08-09 06:11 GMT
Editor : Jaisy Thomas | By : Web Desk

താനെ: അഞ്ചാം നിലയില്‍ നിന്നും വളര്‍ത്തുനായ വീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ നായയുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സന ഖാന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചിരാഗ് മാൻഷൻ എ-വിംഗിന് പുറത്ത് അമ്മയ്‌ക്കൊപ്പം ഡയപ്പര്‍ വാങ്ങാന്‍ സന നടന്നുപോകുമ്പോഴാണ് സംഭവം. ഈ സമയത്ത് ബി -വിംഗിലെ അഞ്ചാം നിലയിലെ ടെറസിലായിരുന്നു ലാബ്രഡോർ ഇനത്തില്‍ പെടുന്ന വളര്‍ത്തു നായ. പെട്ടെന്ന നായ ടെറസില്‍ നിന്നും പെണ്‍കുട്ടിയുടെ മുകളിലേക്കാണ് നായ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമിത രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റോമോര്‍ട്ടം റിപ്പോര്‍ട്ട്.

Advertising
Advertising

നായയുടെ ഉടമയ്‌ക്കെതിരെയും മറ്റ് മൂന്ന് പേർക്കെതിരെയും ബിഎന്‍എസിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുംബ്ര പൊലീസ് സ്റ്റേഷൻ അറിയിച്ചു. ദര്‍ഗ റോഡിലുണ്ടായ സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നായക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 

സനയുടെ അമ്മ പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും, തങ്ങൾ വിഷയം അന്വേഷിക്കുകയാണെന്നും കെട്ടിടത്തിൽ നിരവധി നായ്ക്കളെ വളർത്തിയതായി ആരോപിക്കപ്പെടുന്ന നായയുടെ ഉടമയാണോ എന്ന് പരിശോധിക്കുമെന്നും മുമ്പ്ര പൊലീസ് സീനിയർ ഇൻസ്‌പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു. വിവാഹം കഴിഞ്ഞ് 8 വർഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെയാണ് ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ബന്ധുകള്‍ പറഞ്ഞു. കാറ്ററിംഗ് ജോലിക്കാരനാണ് സനയുടെ പിതാവ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News