പന്തീരാങ്കാവ് സ്ത്രീധന പീഡനകേസ്: യുവതിയുടെ രഹസ്യ മൊഴിയെടുത്തു; അന്വേഷണത്തിൽ പൂർണ തൃപ്തിയെന്ന് കുടുംബം

പ്രതി രാഹുലുമായി ഒത്തുതീർപ്പിന് തയ്യാറല്ലെന്നും കുടുംബം വ്യക്തമാക്കി

Update: 2024-05-23 15:05 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനകേസിൽ പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയെന്ന് യുവതിയുടെ കുടുംബം. രാഹുൽ നടത്തിയത് വിവാഹ തട്ടിപ്പും സ്ത്രീധന പീഡനവുമെന്ന പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതിയുടെ അച്ഛൻ പറഞ്ഞു. കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. സ്ത്രീധന പീഡനക്കേസിൽ പ്രതി രാഹുലുമായി ഒത്ത് തീർപ്പിന് തയ്യാറല്ലെന്നും നേരത്തെ ഉന്നയിച്ച പരാതിയിൽ ഉറച്ചു നിൽക്കുന്നതായും യുവതിയുടെ കുടുംബം വ്യക്തമാക്കി. കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ്, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

കേസിൽ യുവതിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോഴിക്കോട്ടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിയാണ് പരാതിക്കാരി രഹസ്യ മൊഴി നൽകിയത്. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമാണ് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. പൊലീസ് കേസ് എടുതത്തോടെ വിദേശത്തേക്ക് കടന്ന പ്രതി രാഹുൽ പി.ഗോപാലിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം തുടരുകയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News