ശ്മശാനത്തിൽ അതിക്രമിച്ച് കയറി അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങി; യുവാവ് അറസ്റ്റിൽ

അസുഖത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടി മരണപ്പെട്ടതെന്ന് പിതാവ് പറഞ്ഞു.

Update: 2023-11-20 11:52 GMT

ലഖ്നൗ: ശ്മശാനത്തിൽ അതിക്രമിച്ച് കയറി അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് സമീപത്ത് ഉറങ്ങി യുവാവ്. യു.പി വാരണാസി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ ശരീരം അടക്കം ചെയ്യാൻ കുഴിവെട്ടിയ ഛോട്ടു (25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൃതദേഹത്തിനൊപ്പം പ്രതി ഉറങ്ങുന്നത് കുട്ടിയുടെ പിതാവാണ് ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. യുവാവിനെതിരെ ഐപിസി 297 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാൾ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertising
Advertising

അസുഖത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കുട്ടി മരണപ്പെട്ടതെന്ന് പിതാവ് പറഞ്ഞു. പിന്നാലെ കുട്ടിയെ പ്രദേശത്തെ രേവാരി തലാബിലെ ശ്മശാനത്തിൽ അടക്കം ചെയ്യുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഴിമാടത്തിൽ ചെന്നപ്പോൾ മണ്ണ് മാറ്റിയ നിലയിൽ കണ്ട പിതാവ് മൃതദേഹം അതിനുള്ളിൽ ഇല്ലെന്നും മനസിലാക്കി.

തുടർന്ന് പ്രദേശം പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ഒരു യുവാവ് ഒപ്പം ഉറങ്ങുന്നതു കണ്ടത്. ഇയാൾ മദ്യപിച്ച അവസ്ഥയിലായിരുന്നു. ‌പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രഥമദൃഷ്ട്യാ മൃതദേഹത്തോട് പ്രതി തെറ്റ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് അ‍യച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. പ്രതിയുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുമെന്ന് ഡിസിപി അറിയിച്ചു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News