മോദിയുടെ വിദ്വേഷ പ്രസംഗം: പരാതി നൽകിയിട്ട് മൂന്നുനാൾ, നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

പരാതി പരിശോധിച്ച് വരികയാണെന്ന് മാത്രമാണ് കമ്മീഷന്റെ വിശദീകരണം

Update: 2024-04-25 01:47 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിൽ നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി മൂന്നുദിവസം പിന്നീടുമ്പോഴും ഒരു നടപടിയുമില്ല. പരാതി പരിശോധിച്ച് വരികയാണെന്ന് മാത്രമാണ് കമ്മീഷന്റെ വിശദീകരണം.

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. തിങ്കളാഴ്ച കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നേരിട്ട് എത്തി പരാതി നൽകി. പിന്നാലെ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും പരാതി നൽകി. പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Advertising
Advertising

പരാതി നൽകി മൂന്നുദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഇല്ല. പരാതികൾ ലഭിച്ചിട്ടുണ്ട് എന്നും പരിശോധിച്ചു വരികയാണെന്നുമാണ് കമ്മീഷന്റെ വിശദീകരണം. നേരത്തെ ബി.ജെ.പി നേതാവ് ഹേമമാലിനിക്കെതിരെ കോൺഗ്രസ് നേതാവ് റൺദീപ് സിംഗ് സുർജെവാല നടത്തിയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു.

48 മണിക്കൂർ അദ്ദേഹത്തെ പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തി. 2019 രാഹുൽ ഗാന്ധി അപകീർത്തി പരാമർശം നടത്തിയെന്ന്കാട്ടി വിവിധയിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്ന കമ്മീഷനാണ് പ്രധാനമന്ത്രിക്ക് എതിരെയുള്ള പരാതിയിൽ നടപടിക്കോ കൃത്യമായ പ്രതികരണത്തിനോ പോലും തയ്യാറാകാത്തതെന്നാണ് വിമര്‍ശനം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News