എസ്‍ഡിപിഐ കേന്ദ്രങ്ങളിലെ ഇഡി റെയ്ഡ് അവസാനിച്ചു; ദേശീയ അധ്യക്ഷൻ ഫൈസിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

ദേശീയ ആസ്ഥാനം ഉൾപ്പെടെ രാജ്യത്തെ 12 ഇടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു

Update: 2025-03-07 01:51 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി:എസ്‍ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യൽ തുടരുന്നു. ഡൽഹിയിലെ ആസ്ഥാനത്താണ് ചോദ്യംചെയ്യൽ തുടരുന്നത്. ഇന്നലെ എസ്‌ഡിപിഐക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ ആസ്ഥാനം ഉൾപ്പെടെ രാജ്യത്തെ 12 ഇടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു.

കേരളത്തിൽ നിന്നടക്കം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഹാർഡ് ഡിസ്ക്, രസീത് ബുക്കുകൾ,  പ്രസംഗ കുറിപ്പുകൾ, ലഘുലേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തു.എസ്‌ഡി‌പിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം, പ്രവർത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

അതേസമയം, തിരുവനന്തപുരം പാളയത്തുള്ള എസ്‍ഡിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌ അവസാനിച്ചു. മണിക്കൂറുകൾ നീണ്ട റെയ്ഡ് അവസാനിച്ചതിന് പിന്നാലെ എസ്‍ഡിപിഐ പ്രവർത്തകർ എജീസ് ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. സാമ്പത്തിക ക്രമക്കേടുകളുടെ പുകമറ സൃഷ്ടിച്ച് സോണിയാ ഗാന്ധി , രാഹുൽ ഗാന്ധി, പി. ചിദംബരം, ഹേമന്ദ് സോറൻ ,അരവിന്ദ് കെജ്‍രിവാൾ , മനീഷ് സിസോദിയ, തുടങ്ങി ദേശീയ നേതാക്കളെ ഇഡി വിളിച്ച് വരുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിലും അവരുടെയൊന്നും പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്തിട്ടില്ല എന്നിരിക്കേ എസ്‍ഡിപിഐ ഓഫീസുകൾ മാത്രം റെയ്ഡ് ചെയ്യുന്നത് ഏകപക്ഷീയമായ പകപോക്കലാണെന്ന് പ്രവർത്തകർ ആരോപിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News