'ജഗൻ മോഹൻ റെഡ്ഡി മുട്ട പഫ്‌സിനായി ചെലവാക്കിയത് 3.62 കോടി'; ആരോപണവുമായി ടിഡിപി

അടിസ്ഥാനരഹിത ആരോപണം എന്ന് വൈഎസ്ആർ കോൺഗ്രസ്

Update: 2024-08-21 14:31 GMT
Editor : ദിവ്യ വി | By : Web Desk

അമരാവതി: ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ പോരിന് എരിവ് കൂട്ടി 'മുട്ട പഫ്‌സ്' വിവാദം. മുൻ മുഖ്യമന്ത്രിയും വൈഎസ് ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി തന്റെ ഭരണകാലയളവിൽ മുട്ട പഫ്‌സിനായി മാത്രം 3.62 കോടി രൂപ ചെലവഴിച്ചുവെന്നാണ് ടിഡിപിയുടെ ആരോപണം.

2019 മെയ് 30 മുതൽ 2024 ജൂൺ 11 വരെ ജഗൻ ഭരണത്തിലിരുന്ന അഞ്ച് വർഷക്കാലം മുട്ട പഫ്‌സിനായി 3.62 കോടി ചെലവഴിച്ചെന്നാണ് ടിഡിപിയുടെ ആരോപണം. റിപ്പോർട്ട് അനുസരിച്ച് ജഗന്റെ ലഘുഭക്ഷണത്തിനായുള്ള വാർഷിക ശരാശരി ചെലവ് 72 ലക്ഷം രൂപയാണ്. ഇത് പ്രതിദിനം 993 മുട്ട പഫ്‌സിന്റെ ഉപയോഗത്തിന് തുല്യമാണ്. അങ്ങിനെയെങ്കിൽ അഞ്ച് വർഷത്തിനിടെ 18 ലക്ഷം മുട്ട പഫ്‌സുകൾ എന്ന നിലയിലായിരിക്കും കണക്കുകളെന്നാണ് ടിഡിപിയുടെ ആരോപണം.

Advertising
Advertising

പഫ്‌സ് വിവാദത്തിനു പിന്നാലെ ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ പോരുകളും മുറുകിയിരിക്കയാണ്. അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് വൈഎസ്ആർ കോൺഗ്രസ് പ്രതികരിച്ചത്. ലഘുഭക്ഷണ ചെലവിനെ പെരുപ്പിച്ച് കാട്ടി അപമാനിക്കുകയാണെന്നും പാർട്ടി അറിയിച്ചു.

മുൻകാല സർക്കാരിന്റെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ചന്ദ്രബാബു നായിഡുവിന്റെ പുതിയ സർക്കാർ നടത്തുന്ന സമഗ്ര അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജഗൻ മോഹൻ റെഡ്ഡി പാലസിനായി കോടികൾ അനധികൃതമായി ചെലവഴിച്ചതായുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് മുട്ട പഫ്‌സ് വിവാദവും ഉയരുന്നത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News