വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ മാസം; പ്രതിശ്രുത വധുവും വരനും വാഹനാപകടത്തിൽ മരിച്ചു
ഷിരലകൊപ്പയിൽ നിന്ന് വന്ന കാർ അംബരഗോഡ്ലു ക്രോസിന് സമീപം ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്
Update: 2025-09-11 13:47 GMT
മംഗളൂരു: കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം. വ്യാഴാഴ്ച ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപമാണ് അപകടം. തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ താലൂക്കിലെ മട്ടിക്കോട്ടെ സ്വദേശി രേഖ (20) എന്നിവരാണ് മരിച്ചത്.
ഷിരലകൊപ്പയിൽ നിന്ന് വന്ന കാർ അംബരഗോഡ്ലു ക്രോസിന് സമീപം ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് സമീപത്തുള്ള കുളത്തിലേക്ക് വീണു. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കനത്ത മഴയെത്തുടർന്ന് വിവാഹം ഡിസംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.