മോദിയുടെ ആരാധകനായതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് മിഥുന്‍ ചക്രവര്‍ത്തി

ബി.ജെ.പിയുടെ ജൻ വിശ്വാസ് യാത്രയുടെ ഭാഗമായി ഖോവായ് ജില്ലയിലെ തെലിയമുറയിൽ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2023-01-12 05:49 GMT
മിഥുന്‍ ചക്രവര്‍ത്തി

അഗര്‍ത്തല: ബി.ജെ.പി ഭരണത്തിനു കീഴിലുള്ള ത്രിപുരയിലെ വികസനം ശത്രുക്കള്‍ക്ക് പോലും അവഗണിക്കാനാകില്ലെന്ന് നടനും ബി.ജെ.പി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി. ബി.ജെ.പിയുടെ ജൻ വിശ്വാസ് യാത്രയുടെ ഭാഗമായി ഖോവായ് ജില്ലയിലെ തെലിയമുറയിൽ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ത്രിപുര വികസനത്തിന്‍റെ പാതയിലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനം സാക്ഷ്യം വഹിച്ച വളർച്ചയെ ശത്രുവിന് പോലും അവഗണിക്കാനാവില്ല. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വികസനമുണ്ടായത് നമ്മുടെ പ്രധാനമന്ത്രി എപ്പോഴും ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുന്നതിനാലാണ്. ലോകത്തിന്‍റെ 70 ശതമാനം ഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. വികസനം എന്താണെന്ന് നന്നായി മനസിലാക്കിയിട്ടുണ്ട്. സംസ്ഥാനം വളർച്ചയുടെയും സമൃദ്ധിയുടെയും പാതയിലാണ്..മിഥുന്‍ പറഞ്ഞത്. എന്നാൽ, ആരെയാണ് 'ശത്രു' എന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായതുകൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം കൂടിയായ മിഥുന്‍ പറഞ്ഞു. പറയുന്നതെന്താണോ അദ്ദേഹം അതു നടപ്പാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നായി ത്രിപുര മാറുമെന്ന് പറഞ്ഞ ചക്രവർത്തി, വികസനത്തിന്‍റെ വേഗം കൂട്ടാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷമാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News