കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കണമെന്ന് ബിജെപി; യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറയൂ എന്ന് കെജ്‌രിവാൾ

കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാർ നിയമസഭ തടസ്സപ്പെടുത്തിയിരുന്നു.

Update: 2022-03-24 15:19 GMT

കശ്മീർ ഫയൽസ് എന്ന സിനിമക്ക് നികുതി ഒഴിവാക്കാൻ ആവശ്യപ്പെട്ട ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ''സംവിധായകൻ വിവേക് അഗ്നിഹോത്രിയോട് സിനിമ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പറയൂ. അപ്പോൾ എല്ലാവർക്കും സൗജന്യമായി കാണാമല്ലോ''-കെജരിവാൾ പറഞ്ഞു.

കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാർ നിയമസഭ തടസ്സപ്പെടുത്തിയിരുന്നു. ''കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലയാളുകൾ കോടികളാണ് സമ്പാദിച്ചത്. പോസ്റ്ററുകൾ ഒട്ടിക്കുന്ന പണിയാണ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്''- ബിജെപി അംഗങ്ങളോട് കെജ്‌രിവാൾ പറഞ്ഞു.

Advertising
Advertising

ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ സിനിമക്ക് നികുതി ഒഴിവാക്കി നൽകിയിരുന്നു. ബിഹാർ, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News