കുട്ടികള്‍ കാണിച്ചത് വലിയ ധീരത; അതീഖ് അഹമ്മദിന്‍റെ കൊലയാളികള്‍ക്ക് സൗജന്യ നിയമസഹായവുമായി മുന്‍ ബി.ജെ.പി നേതാവ്

ഹിന്ദുയിസം ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷൻ എന്ന പ്രാദേശിക സാമൂഹിക കൂട്ടായ്മ നടത്തുന്ന രാഗിണി സിംഗാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്

Update: 2023-04-21 09:13 GMT

അതീഖ് അഹമ്മദ്

ബറേലി: ഉത്തര്‍പ്രദേശില്‍ മുന്‍ എം.പി അതീഖ് അഹമ്മദിനെയും  സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയ മൂന്ന് പ്രതികള്‍ക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് ഷാജഹാൻപൂരിലെ മുൻ ബി.ജെ.പി നേതാവ് . ഹിന്ദുയിസം ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷൻ എന്ന പ്രാദേശിക സാമൂഹിക കൂട്ടായ്മ നടത്തുന്ന രാഗിണി സിംഗാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്.

"ഈ ആൺകുട്ടികൾ തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിൽ അപാരമായ ധൈര്യം പ്രകടിപ്പിക്കുകയും നമ്മുടെ സമൂഹത്തെ സഹായിക്കുകയും ചെയ്തു.അവർ ദരിദ്ര പശ്ചാത്തലത്തിലുള്ളവരായതിനാൽ, ഞങ്ങളുടെ ഫൗണ്ടേഷനിലൂടെ സാധ്യമായ എല്ലാ നിയമ സഹായങ്ങളും ഞങ്ങൾ അവർക്ക് നൽകും''. അതിഖും സഹോദരനും കൊടും കുറ്റവാളികളാണെന്നും ജയിലിൽ നിന്ന് സംഘടിത റാക്കറ്റ് നടത്തുന്നവരാണെന്നും സിംഗ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ''40 വർഷമായി അവർ കൊലപാതകങ്ങളും പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുക്കലും പണം തട്ടലും വഴി കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചു. കഴിഞ്ഞ സര്‍ക്കാരുകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ തടയാന്‍ സാധിച്ചില്ല. സാക്ഷികൾ അവർക്കെതിരെ മൊഴി നൽകാൻ വിസമ്മതിക്കുന്ന തരത്തിലായിരുന്നു അവരുടെ ഭീകരത.സിസ്റ്റത്തിലെ പഴുതുകൾ ഉപയോഗിച്ച് കളിക്കുന്നതിൽ അവർ വളരെ മികച്ചവരായിരുന്നു.'' രാഗിണി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

അഹമ്മദിന്‍റെ കൊലപാതകത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് അതൊരിക്കലും ശരിയായ സമീപനമാകില്ലെന്നും എന്നാൽ അതീഖ് ഉൾപ്പെട്ട പ്രവർത്തനങ്ങൾക്ക് താന്‍ എതിരാണെന്നായിരുന്നു രാഗിണിയുടെ മറുപടി. 2012ൽ ഷാജഹാൻപൂരിലെ തിൽഹാർ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച രാഗിണി ബി.എസ്.പിയുടെ റോഷൻലാൽ വർമയോട് പരാജയപ്പെട്ടിരുന്നു.

പ്രയാഗ്‌രാജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് പൊലീസിന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അതീഖും അഷ്‌റഫും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ തുടങ്ങിയ ഉടൻ മൂന്നംഗ സംഘം ഇരുവരുടെയും തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ് ഇരുവരും നിലത്തുവീഴുകയായിരുന്നു.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News