പേരക്കുട്ടിയെ തല്ലിയത് സഹിച്ചില്ല; സ്വന്തം മകനെ വെടിവെച്ച മുൻ സൈനികൻ അറസ്റ്റിൽ

നാലുവയസുള്ള പേരക്കുട്ടിയെ മര്‍ദിച്ചതാണ് വെടിവെപ്പില്‍ കലാശിച്ചത്

Update: 2024-07-11 09:36 GMT
Editor : ലിസി. പി | By : Web Desk

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്വന്തം മകനെ വെടിവെച്ച മുൻ സി.ആർ.പി.എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുവയസുള്ള പേരക്കുട്ടിയെ മകനും മരുമകളും ചേർന്ന് മർദിക്കുന്നത് സഹിക്കാനാകാതെയാണ് മകനെ വെടിയുതിർത്തതെന്ന് 68 കാരൻ പൊലീസിനോട് പറഞ്ഞു.തിങ്കളാഴ്ച രാത്രി ചിന്താമണി നഗർ ഏരിയയിലാണ് സംഭവം നടന്നത്.

നിലവിൽ ബാങ്ക് കാഷ് വാനുകളുടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് പ്രതി. പേരക്കുട്ടിയെ മർദിച്ചതിന് 40 വയസുള്ള മകനെയും മരുമകളെയും ഇയാൾ ശകാരിക്കുകയും ഇത് രൂക്ഷമായ വഴക്കിലേക്ക് എത്തുകയും ചെയ്തു. പ്രകോപിതനായ വയോധികൻ തന്റെ ലൈസൻസുള്ള റൈഫിൾ ഉപയോഗിച്ച് മകനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അജ്നി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ബുള്ളറ്റ് പ്രതിയുടെ മകന്റെ കാലിൽ പതിക്കുകയും അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കൊലപാതകശ്രമം, ആയുധ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News