ഐ.സി.ഐ.സി.ഐ വായ്പാ തട്ടിപ്പ്; മുന്‍ എം.ഡി ചന്ദ കൊച്ചാറും ഭര്‍ത്താവും അറസ്റ്റില്‍

വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്കുശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു

Update: 2022-12-24 04:14 GMT

ഡല്‍ഹി: ഐ.സി.എ.സി.ഐ മേധാവി ആയിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് ക്രമം വിട്ട് വായ്പ അനുവദിച്ച കേസില്‍ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.

2012-ലാണ് കേസിനാസ്പദമായ സംഭവം. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്കുശേഷം കമ്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയായിരുന്നു.59കാരിയായ ചന്ദ കൊച്ചാര്‍ വിഡിയോ കോണ്‍ ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. 

സംഭവത്തിൽ 2019-ൽ ചന്ദാ കൊച്ചാർ, ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂത് അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേർത്ത് സി.ബി.ഐ. കേസെടുത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News