'ഇത്രയും സമാധാനമുള്ള ജോലി വേണ്ട'; പുതിയ കമ്പനിയിൽ ജോയിൻ ചെയ്ത് 20 ദിവസത്തിന് ശേഷം രാജിവെച്ച് മുൻ മൈക്രോസോഫ്റ്റ് എഞ്ചിനീയർ

സോഫ്റ്റ്‌വെയർ എഞ്ചിനീയർ മനീഷ ഗോയലാണ് ഇക്കാര്യം എക്സിൽ പങ്കുവച്ചത്

Update: 2025-08-27 12:27 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: അധികം തിരക്കുകളും ടെൻഷനൊന്നുമില്ലാതെ സമാധാനപരമായ ഒരു ജോലി...ഭൂരിഭാഗം പേരുടെയും സ്വപ്നം ഇതായിരിക്കും. കൃത്യസമയത്ത് ജോലിക്കെത്തി കൃത്യസമയത്ത് വീട്ടിൽ പോകാൻ സാധിക്കുന്നതും പലരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ ഇതൊക്കെ കിട്ടിയിട്ടും ഇത്രയും സമാധാനം വേണ്ട എന്ന് പറഞ്ഞ് ജോലി രാജിവെച്ച ഒരാളുണ്ട്. സിംഗപ്പൂരിൽ മൈക്രോസോഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന 45കാരനാണ് മൈക്രോസോഫ്റ്റ് വിട്ട് പുതിയ കമ്പനിയിൽ ജോലി കിട്ടി 20 ദിവസത്തിനുള്ളിൽ രാജിവെച്ചത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയർ മനീഷ ഗോയലാണ് ഇക്കാര്യം എക്സിൽ പങ്കുവച്ചത്. മൈക്രോസോഫ്റ്റിൽ രാജിവെച്ച ഇയാൾ മനീഷയുടെ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. രാജി വയ്ക്കാനുള്ള കാരണമെന്തെന്ന് ചോദിച്ചപ്പോൾ തനിക്ക് പുതിയ ജോലി ഒരു വെല്ലുവിളി അല്ലെന്നും ഒട്ടും തിരക്കില്ലാത്ത തൊഴിലിടമാണിതെന്നുമായിരുന്നു ജീവനക്കാരന്‍റെ മറുപടി. 45കാരനായ തനിക്ക് ഈ ശാന്തമായ ജോലി അനുയോജ്യമാണെങ്കിലും കരിയറിൽ വളര്‍ച്ചയുണ്ടാകില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. "ഈ ജോലി വളരെ സമാധാനം നിറഞ്ഞതാണ്. ഞാൻ ഇവിടെ തന്നെ നിന്നാൽ എന്‍റെ വളർച്ച നിലയ്ക്കും . 45 വയസിൽ എനിക്ക് ഇത് ആസ്വദിക്കാൻ കഴിയും. പക്ഷേ ഇപ്പോൾ എനിക്ക് ഈ കഠിനാധ്വാനം ആവശ്യമാണ്'' അദ്ദേഹം പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി താൻ അലസതയിലാണെന്ന് തമാശരൂപേണ മനീഷ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

Advertising
Advertising

പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി. സമ്മർദ്ദരഹിതമായ ജോലി ചെയ്യണോ അതോ സമ്മർദ്ദരഹിതമായ ജോലി ആസ്വദിക്കണോ എന്നതിനെച്ചൊല്ലി വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയര്‍ന്നുവന്നു. വളർച്ചയില്ലാത്ത സ്ഥാനത്ത് തുടരുന്നത് നിങ്ങളുടെ കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് ചില ഉപയോക്താക്കൾ മുൻ മൈക്രോസോഫ്റ്റ് എഞ്ചിനീയറുടെ തീരുമാനത്തെ പ്രശംസിച്ചു. എന്നാൽ ടെൻഷൻ നിറഞ്ഞ ജോലി വലിയ ആരോഗ്യപ്രശ്നങ്ങൾ വരുത്തിവയ്ക്കുമെന്നും ആയുസ് കുറയ്ക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News