തന്‍റെ പ്രിയപ്പെട്ട ഭക്ഷണം എത്തിയപ്പോള്‍ കോഹ്‍ലിയുടെ രസകരമായ പ്രതികരണം; വീഡിയോ വൈറല്‍

മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള ചര്‍ച്ചക്കിടെയാണ് തന്‍റെ പ്രിയപ്പെട്ട ഭക്ഷണവുമായി ഒരാളെത്തുന്നത്

Update: 2023-02-20 03:19 GMT
Editor : Jaisy Thomas | By : Web Desk

വിരാട് കോഹ്‍ലി

ഡല്‍ഹി: ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ആസ്ത്രേലിയ ടെസ്റ്റ് മത്സരത്തിനിടെയുള്ള വിരാട് കോഹ്‌ലിയുടെ രസകരമായ പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള ചര്‍ച്ചക്കിടെയാണ് തന്‍റെ പ്രിയപ്പെട്ട ഭക്ഷണവുമായി ഒരാളെത്തുന്നത്. ഇതുകണ്ട കോഹ്‍ലിയുടെ പ്രതികരണമാണ് ചിരി പടര്‍ത്തുന്നത്. ഈ വീഡിയോക്ക് സൊമാറ്റോയും മറുപടി നല്‍കിയിട്ടുണ്ട്.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിൽ മാത്യു കുനിമാനാണ് കോലിയെ പുറത്താക്കിയത്. പന്ത് ബാറ്റില്‍ തട്ടിയോ എന്നൊരു സംശയമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എൽബിഡബ്ല്യു പുറത്താക്കൽ ചർച്ചയായി. ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ശേഷം കോഹ്‌ലി തീരുമാനത്തിൽ നിരാശനായിരുന്നു. പവലിയനില്‍ ഇരുന്ന് താരം രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുമ്പോഴാണ് തന്‍റെ പ്രിയപ്പെട്ട ഭക്ഷണവുമായി ഒരാളെത്തുന്നത്. ഇതു കണ്ട കോഹ്‍ലി സംസാരം ഒന്നു നിര്‍ത്തി കയ്യടിക്കുകയാണ്. തുടര്‍ന്ന് പാക്ക് ചെയ്ത ഭക്ഷണം മാറ്റിവയ്ക്കാനും താന്‍ ഉടനെ വരാമെന്നും അയാളോട് പറഞ്ഞു.താരത്തിന്‍റെ ഇഷ്ട വിഭവമായ ചോലെ ബട്ടൂരയുമായിട്ടാണോ അയാളെത്തിയതെന്നായിരുന്നു നെറ്റിസണ്‍സിന്‍റെ സംശയം.

Advertising
Advertising

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഈ വീഡിയോയോട് പ്രതികരിക്കുകയും ചെയ്തു.' രാമ ചോലെ ബട്ടൂരയില്‍ നിന്നും നിങ്ങളുടെ ഓര്‍ഡര്‍ എത്തുമ്പോള്‍' സൊമാറ്റോ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലുള്ള പ്രശസ്തമായ ഷോപ്പാണ് രാമ ചോലെ ബട്ടൂര.ഇവിടുത്തെ ബട്ടൂരയെക്കുറിച്ചുള്ള ഓര്‍മകള്‍ കോഹ്‍ലി നേരത്തെ പങ്കുവച്ചിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News