ദ്രൗപദിയെക്കാളും വലിയ ഫെമിനിസ്റ്റില്ല-ജെ.എൻ.യു വി.സി ശാന്തിശ്രീ പണ്ഡിറ്റ്

ഡൽഹിയിൽ സുഷമ സ്വരാജ് സ്ത്രീ ശക്തി സമ്മാൻ-2022 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ്

Update: 2022-05-26 15:23 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഫെമിനിസം പടിഞ്ഞാറൻ സങ്കൽപമല്ലെന്നും ഇന്ത്യൻ നാഗരികതയുടെ അവിഭാജ്യ ഘടകമാണെന്നും ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെ.എൻ.യു) വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ്. ദ്രൗപദി, സീത എന്നിവരെക്കാൾ വലിയ ഒരു ഫെമിനിസ്റ്റുമില്ലെന്നും അവർ പറഞ്ഞു.

ഡൽഹിയിൽ സുഷമ സ്വരാജ് സ്ത്രീ ശക്തി സമ്മാൻ-2022 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്. റീ-തിങ്ക് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് മുൻ അന്തരിച്ച ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിന്റെ പേരിൽ പുരസ്‌കാരം ആരംഭിച്ചത്.ആധുനിക ഇന്ത്യയുടെ ബൗദ്ധിക ആഖ്യാനങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ത്യൻ ഫെമിനിസ്റ്റുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുനിന്നാണ് ഞാൻ വരുന്നത്. ഞങ്ങൾക്കവിടെ കണ്ണകിയും മണിമേഖലയുമുണ്ട്. ആധുനിക ഇന്ത്യയുടെ ബൗദ്ധിക ചരിത്രത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇത്തരം വ്യക്തികളെക്കുറിച്ച് ഗവേഷണം നടത്തണം. ഒരു പരിപാടിയിൽ സ്ത്രീ ആഘോഷിക്കപ്പെടുന്നത് ഇതേ സ്ഥാനത്ത് ഒരു പുരുഷൻ വരുന്നതിനെക്കാളും 20 ഇരട്ടി നല്ലതാണെന്നും ശാന്തിശ്രീ പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.

Summary: Feminism is not a western concept but "very integral" to Indic civilisation, and there could not have been a greater feminist than Draupadi and Sita, says JNU Vice Chancellor Santishree Dhulipudi Pandit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News