ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങൾ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; നവവരൻ അറസ്റ്റില്‍

പെൺകുട്ടിയുടെ കുടുംബം പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്

Update: 2023-03-05 11:53 GMT
Editor : Shaheer | By : Web Desk

അമരാവതി: ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ പകർത്തി വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയ യുവാവിനെതിരെ കേസ്. ആന്ധ്രാപ്രദേശിലെ കൊണസീമയിലാണ് സംഭവം. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഹൈദരാബാദ് ആസ്ഥാനമായുള്ള 'സിയാസത്ത് ഡെയ്ലി' റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊണസീമയിലെ കത്രനിക്കോണ സ്വദേശി വീരബാബുവാണ് സ്വന്തം വിവാഹദിവസം രാത്രി കിടപ്പറയിൽനിന്നുള്ള രഹസ്യരംഗങ്ങൾ പകർത്തിയത്. വിഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതിൽ വധുവിന്റെ ഉൾപ്പെടെ ദൃശ്യങ്ങളുണ്ടായിരുന്നു.

Advertising
Advertising

വധുവിന്റെ അറിവില്ലാതെയായിരുന്നു യുവാവിന്റെ കൃത്യം. വിഡിയോ ഉടൻ തന്നെ നിരവധി പേർ ഡൗൺലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വധുവിന്റെ പ്രായം 17 ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ബാലവിവാഹക്കുറ്റം കൂടി ചുമത്തി വീരബാബുവിനെതിരെ കേസെടുത്തത്.

യുവാവിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരിക്കുകയാണ്.

Summary: Groom records first-night explicit video and uploaded on WhatsApp status, arrested, in Konaseema district in Andhra Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News