തെലങ്കാനയിൽ ഡി.കെ ശിവകുമാർ ഉൾപ്പെടെ അഞ്ച് നിരീക്ഷകർ

തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചാക്കിട്ടു പിടിക്കാന്‍ കെ.ചന്ദ്രശേഖര്‍ റാവു ശ്രമം തുടങ്ങിയതായി കര്‍ണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡി.കെ ശിവകുമാര്‍ ആരോപിച്ചിരുന്നു.

Update: 2023-12-03 01:23 GMT

ഹൈദരാബാദ്: തെലങ്കാനയിൽ ഡി.കെ ശിവകുമാർ, കെ.മുരളീധരൻ ഉൾപ്പെടെ അഞ്ച് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി. വിജയം ഉറപ്പിക്കുന്ന എം.എൽ.എമാരോട് ഹൈദരാബാദിൽ എത്താനും നിർദേശിച്ചു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ചാക്കിട്ടു പിടിക്കാന്‍ കെ.ചന്ദ്രശേഖര്‍ റാവു ശ്രമം തുടങ്ങിയതായി കര്‍ണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡി.കെ ശിവകുമാര്‍ ആരോപിച്ചിരുന്നു.

കനത്ത പോരാട്ടം നടന്ന തെലങ്കാനയില്‍ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അട്ടിമറികള്‍ ഒഴിവാക്കാനാണ് ശിവകുമാറും നിരീക്ഷരും ശ്രമിക്കുക. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.  

അതേസമയം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News