ലൈം​ഗിക തൊഴിലാളികളെ കൊള്ളയടിച്ചു; ഇന്ത്യക്കാർക്ക് അഞ്ചുവർഷം തടവും ചൂരലടിയും വിധിച്ച് സിം​ഗപ്പൂർ കോടതി

അവധിക്കാല സന്ദർശനത്തിനായി സിം​ഗപ്പൂരിലെത്തിയവർക്കാണ് ശിക്ഷ

Update: 2025-10-04 13:43 GMT

പ്രതീകാത്മക ചിത്രം 

സിം​ഗപ്പൂർ: ​ലൈം​ഗിക തൊഴിലാളികളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ രണ്ട് ഇന്ത്യകാർക്ക് അഞ്ചുവർഷം ഒരു മാസവും തടവും 12 ചൂരലടിയും ശിക്ഷ വിധിച്ച് സിം​ഗപ്പൂർ കോടതി.

അവധിക്കാല സന്ദർശനത്തിനായി സിം​ഗപ്പൂരിലെത്തിയ ആരോക്കിയസാമി ഡൈസൺ, രാജേന്ദ്രൻ മയിലരസൻ എന്നിവർക്കാണ് സിം​ഗപ്പൂർ കോടതി ശിക്ഷ വിധി‍ച്ചത്. ഏപ്രിൽ 24ന് വേനൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഇവർ രണ്ടുദിവസത്തിന് ശേഷം ലൈംഗിക സേവനത്തിനായി  അഞ്ജാതൻ മുഖേന രണ്ടു സ്ത്രീകളെ സമീപിക്കുകയായിരുന്നു. തുടർന്ന് അവരെ അക്രമിച്ച ശേഷം പണം കൊള്ളയടിക്കുകയും ചെ​യ്തെന്നാണ് കേസ്. ഒരു ഹോട്ടലിലും ഇവർ മോഷണം നടത്തിയതായും ആരോപണമുണ്ട്.

ലൈം​ഗിക തൊഴിലാളികളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കയ്യിൽ കരുതിയ പണം തീർന്നുപേയതിനാലാണ് കൊള്ള എന്നാണ് പ്രതികളുടെ മൊഴി. കുറ്റം തെളിഞ്ഞതിനെ തുടർന്ന് സിം​ഗപ്പൂർ നിയമപ്രകാരം നിർബന്ധിത ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News