പ്ലാനിലുണ്ടോ അവധിക്കാല യാത്രകൾ; ഫ്ലൈറ്റ് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ കിട്ടുന്ന ദിവസമറിയാം

എയ‍ർലെെനുകൾ ബുക്ക് ചെയ്യാനുള്ള മികച്ച ദിവസം, യാത്ര ചെയ്യാനുള്ള മികച്ച ​ദിവസം, ഏറ്റവും തിരക്കേറിയ ദിവസം തുടങ്ങിയ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം

Update: 2025-10-10 13:30 GMT

Photo | Getty Images

ഡൽഹി: ഫ്ലൈറ്റ് ടിക്കറ്റ് ബുക്കുചെയ്യാനുള്ള മികച്ച ദിവസം ഏതാണ് ? അല്ലെങ്കിൽ അങ്ങനെയൊരു ദിവസമുണ്ടോ ? എന്നാൽ  അങ്ങനെ ചില ദിവസങ്ങളുണ്ടെന്നാണ് ഡാറ്റകൾ മുൻനിർത്തിയുള്ള പഠനം പറയുന്നത്. 2025 ലെ എയർ ഹാക്സ് റിപ്പോർട്ടിൽ എക്സ് പീഡിയ യാത്രാ ധാരണകളെ മാറ്റിമറിക്കുന്ന ചില നി‍ർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു. എയ‍ർലെെനുകൾ ബുക്ക് ചെയ്യാനുള്ള മികച്ച ദിവസം, യാത്ര ചെയ്യാനുള്ള മികച്ച ​ദിവസം, ഏറ്റവും തിരക്കേറിയ ദിവസം തുടങ്ങിയ കാര്യങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.

റിപ്പോർട്ട് പ്രകാരം ഞായറാഴ്ചയാണ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള മികച്ച ദിവസമായി പറയുന്നത്. ആഭ്യന്തര യാത്രകാർക്ക് 6% ലാഭിക്കാമെന്നും അന്താരാഷ്ട്ര യാത്രക്കാ‍ർക്ക 17% ലാഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. തിങ്കൾ, വെള്ളി തുടങ്ങിയ ദിവസങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങിന് ഏറ്റവും ചിലവേറിയ ​ദിവസങ്ങളായി പറയുന്നത്. ആഭ്യന്തര യാത്രക്കാർക്ക് യാത്ര ചെയ്യാനുള്ള മികച്ച ​ദിവസമായി ഞായറാഴ്ചയെക്കാൾ ശനിയാഴ്ചയെയാണ് റിപ്പോർട്ടിൽ പറയുന്നത്. 17% വരെ ലാഭിക്കാം എന്നും പറയുന്നു. ഇൻ്റർനാഷണൽ യാത്രകൾ ലാഭകരമാക്കാൻ വ്യാഴാഴ്ചയെയും ചൂണ്ടിക്കാട്ടുന്നു. ഞാറാഴ്ച യാത്രയെക്കാൾ 15% ശതമാനം ലാഭിക്കാം.

Advertising
Advertising

ആഭ്യന്തര യാത്രകൾക്ക്, യാത്ര ആരംഭിക്കുന്നതിന് 34-86 ദിവസം മുമ്പ് വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ സമയം. അന്താരാഷ്ട്ര യാത്രകൾക്ക് യാത്ര പുറപ്പെടുന്നതിന് 18 മുതൽ 29 ​ദിവസം വരെയാണ് അനുയോജ്യമായ സമയം. മികച്ച തെര‍ഞ്ഞെടുപ്പുകൾ, ലാഭം എന്നിവയ്ക്കായി അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ 4 മാസം നേരത്തെ ബുക്ക് ചെയ്യരുതെന്നും പറയുന്നു. യാത്ര പുറപ്പെടുന്നതിന് 28 ​ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ അവസാന നിമിഷം ടിക്കറ്റ് ബുക്കുചെയ്തവരെ അപേക്ഷിച്ച് ശരാശരി 24% ലാഭിച്ചതായും പറയുന്നു.

യാത്ര ചെയ്യാനുള്ള മാസങ്ങളിൽ മാർച്ച് മാസമാണ് ഏറ്റവും ചിലവേറിയത്. ഏറ്റവും കുറഞ്ഞ ചിലവുള്ളത് ആ​ഗസ്റ്റിലും.12% വരെ ലാഭിക്കാം. ഏറ്റവും തിരക്ക് കുറഞ്ഞ മാസം ഫെബ്രുവരിയാണ് ഏറ്റവും തിരക്കുള്ളതാകട്ടെ ജുലൈലും. യാത്ര ചെയ്യാൻ ഏറ്റവും തിരക്ക് കുറഞ്ഞ ദിവസം ചൊവ്വാഴ്ചയാണ്. രാവിലെ 9 മണിക്കും വൈകുന്നേരം 3 മണിക്കും ഇടയിൽ കാൻസലേഷനുകളുടെ ഡാറ്റയിൽ 12 % കുറവായാണ് ഡാറ്റകൾ പറയുന്നത്. വർഷം മുഴുവൻ നടത്തിയ ഫ്ലൈറ്റ് സ്റ്റാറ്റസ് ഡാറ്റ പരിശോധനയിൽ വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനങ്ങൾക്ക് അതിന് മുമ്പ് പുറപ്പെടുന്ന വിമാനങ്ങളെക്കാൾ റദ്ദാക്കൽ സാധ്യത 50% കൂടുതലാണ്. ഇതിൽ സെപ്റ്റംബർ മാസത്തിലാണ് ഏറ്റവും കുറഞ്ഞ റദ്ദാക്കലുകൾ. ആ​ഗസ്ത് മാസത്തിലാണ് കുറ‍ഞ്ഞ ഡിലേകൾ ഉണ്ടാകുന്നത്.

മികച്ച നിരക്കിൽ വിമാന ടിക്കറ്റുകൾ വാങ്ങാൻ. Skyscanner.com kayak.com, hopper.com തുടങ്ങിയ വിവിധ ഫ്ലാറ്റ്ഫോമുകളിൽ വിമാന ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്യുക. യാത്രാ തീയതികൾ മാറ്റങ്ങൾ വരുത്തുന്നത് വലിയ വ്യത്യാസം വരുത്തും. ഏറ്റവും ലാഭകരമായ ദിവസങ്ങൾ അറിയാനായി Skyscanner ൻ്റെ ഫ്ലൈറ്റ് സെർച്ച് ഉപയോ​ഗിച്ച് WHOLE MONTH തെരഞ്ഞെടുക്കുക. ബജറ്റ് എയർലൈനുകൾക്കായി തിരയുക അത് കുടുതൽ കൂടുതൽ സാധ്യതകൾ തുറന്നിടുന്നു. അന്താരാഷ്ട്ര വിമാന നിരക്കുകൾ പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കുറയുന്നതായും ഡാറ്റ പറയുന്നു. ഏറ്റവും വിലകുറഞ്ഞ ടിക്കറ്റുകൾ അതിരാവിലെ പുറപ്പെടുന്ന വിമാനങ്ങളുടേതാണ്.

മികച്ച സെർച്ച്‌ സൈറ്റുകൾ:

skyscanner.com, skyscanner.co.in tripadvisor.കോം,

kayak.co.in

booking.com

google.com/flights

Tripinsider.com

hotwire.com

hopper.com

kiwi.com

priceline.com

CheapOAir.com

momondo.com

farecompare.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News